മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അഭ്യസ്ത വിദ്യരായ വനിതകൾക്ക് ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് കോഴ്‌സ് നടപ്പിലാക്കി . ജെൻഡർ ഇക്വാലിറ്റി ആൻഡ് വിമെൻ എംപവർമെൻറ് പോളിസി ശീർഷകത്തിൽ ഉൾപ്പെടുത്തി "Bridging the digital divide - include , up -skill & innovate " പദ്ധതി പ്രകാരണമാണ് നടപ്പിലാക്കിയത്. 9 തീരദേശ ജില്ലകളിലും കോട്ടയം ജില്ലയിലുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 30 ബിരുദധാരികളായ യുവതികൾക്കാണ് കോഴ്‌സ് നൽകിയത് .ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ASAP (Additional Skill Acquisition Programme Kerala ) മുഖേനയാണ് കോഴ്‌സ് നടപ്പിലാക്കിയത് . 3 മാസത്തെ ഓൺലൈൻ കോഴ്‌സും 6 മാസം സാഫ് യൂണിറ്റിൻെറ Online Marketing & Sales ൽ പ്രായോഗിക പരിശീലനവും നൽകി. പരിശീലന കാലയളവിൽ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ (Tablet ) പഠിതാക്കൾക്ക് നൽകി .
മോഡേൺ ഡിജിറ്റൽ യുഗത്തിൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് വിവിധതരം ആപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ താഴെപ്പറയുന്ന പരിശീലനങ്ങൾ നൽകി.
സാഫിന്റെ യൂണിറ്റുകളെ ഓൺലൈൻ മാർക്കറ്റിങ്ങിലേക്ക് കൊണ്ടുവരുന്നതിനും ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ഈ പഠിതാക്കൾ വഴി ലഭിച്ചിട്ടുണ്ട്. യൂണിറ്റുകളെ ഓൺലൈൻ മാർക്കറ്റിംഗ് കൊണ്ടുവരുന്നതിന് ആദ്യപടിയായി ഗൂഗിൾ ലൊക്കേഷൻ, ക്യു ആർ കോഡ്, ഫേസ്ബുക്ക് അക്കൗണ്ട്, ബിസിനസ് വാട്സ്ആപ്പ് ഗ്രൂപ്പ്, ഇമെയിൽ ഐഡി എന്നിവ തയ്യാറാക്കി നൽകുന്നതിനും ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് കണ്ടെത്തുന്നതിനായി ഷോർട്ട് വീഡിയോസ്, പോസ്റ്റേഴ്സ്, ഡിജിറ്റൽ അഡ്വർടൈസ്മെന്റ് എന്നിവ തയ്യാറാക്കുന്നതിനും യൂണിറ്റുകളിൽ പ്രായോഗിക പരിശീലനം നൽകി. ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് കോഴ്സ് പരിശീലനം ലഭിച്ചവർ സ്വന്തം നിലയിൽ വർക്കുകൾ ചെയ്തു വരുന്നു.