മത്സ്യ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് അവരുടെ തൊഴിൽ മുന്നോട്ടു കൊണ്ട് പോകുന്നതിന് ആവശ്യമായ മൂലധനത്തിനായി സ്വകാര്യ ധനമിടപാടുകാരുടെയും കൊള്ളപലിശക്കാരുടെയും ചൂഷണത്തിൽ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ സാഫ് മുഖേന JLG Project for Ensuring Livelihood Security of Fisherwomen in Kerala പദ്ധതി നടപ്പിലാക്കി വരുന്നു.
പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം,കൊല്ലം ,ആലപ്പുഴ,എറണാകുളം,തൃശ്ശൂർ,കാസർഗോഡ് എന്നീ ജില്ലകളിലെ 5250 മത്സ്യത്തൊഴിലാളി സ്ത്രീ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 1050 ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചു.ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രവർത്തന മൂലധനമായി ഒരംഗത്തിനു 10000 രൂപ ( ഒരു ഗ്രൂപ്പിന് 50000 രൂപ ) വീതം പലിശ രഹിത റിവോൾവിങ്ങ് ഫണ്ടായി നൽകുന്നു. തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് ടി യൂണിറ്റുകൾക്ക് റിവോൾവിങ്ങ് ഫണ്ട് വീണ്ടും ലഭിക്കും എന്നതിനാൽ പ്രവർത്തന മൂലധനത്തിൻെറ ലഭ്യത നീണ്ടകാലത്തേക്കു ഉറപ്പു വരുത്തുവാൻ സാധിക്കുന്നു. തിരിച്ചടവ് പൂർത്തീകരിച്ച യൂണിറ്റുകൾക്ക് തുടർഘട്ടങ്ങളിൽ ഒരു ലക്ഷം രൂപ (ഒരംഗത്തിന് 20000 രൂപ )വരെ റിവോൾവിങ്ങ് ഫണ്ട് അനുവദിക്കും.