യൂണിറ്റുകളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി 762 യൂണിറ്റുകൾ ക്യുആർ കോഡ്, യുപി ഐ ,പെയ്മെന്റ്, ഓൺലൈൻ / ഹോം ഡെലിവറി തുടങ്ങിയ സംവിധാനങ്ങളിലൂടെ ഓൺലൈൻ മാർക്കറ്റിംഗ് ആൻഡ് സെയിൽസിൽ ചെയ്ത് വരുന്നു.ഈ യൂണിറ്റുകളുടെ രജിസ്ട്രേഷൻ ലൈസൻസ്, ഉൽപ്പന്ന ഗുണനിലവാരം, പാക്കിംഗ്, ഉൽപ്പന്ന ലേബൽ,ഡിസൈൻ,സംഭരണം എന്നിവ ഉറപ്പാക്കുന്നു.പ്രമോഷൻ ആവശ്യമായ ഡിജിറ്റൽ ആഡ്സ്, പോസ്റ്റർ,ഷോർട്ട് വീഡിയോസ് എന്നിവ തയ്യാറാക്കി പ്രചരിപ്പിക്കുന്നു.
സംരംഭം മുന്നോട്ടു കൊണ്ടുപോകുവാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തീരമൈത്രി യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ വേണ്ട വർക്കിംഗ് ക്യാപ്പിറ്റൽ അസിസ്റ്റൻസ് നൽകുന്നതിനും അതുവഴി സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും കേരള ബാങ്ക് മുഖേന ദീർഘകാല വായ്പ ലഭ്യമാക്കി.സെക്യൂരിറ്റി ഒന്നും നൽകാതെ കുറഞ്ഞ പലിശ നിരക്കിൽ ദീർഘകാല വായ്പ ലഭ്യമാക്കി വരുന്നു. മൂന്നുവർഷ തിരിച്ചടവ് കാലാവധിയിൽ തീരമൈത്രി യൂണിറ്റുകൾക്ക് ഒരു അംഗത്തിന് അമ്പതിനായിരം രൂപ എന്ന കണക്കിൽ 2 ലക്ഷം രൂപ വരെ ലോൺ അനുവദിക്കുന്നു.
സാഫിന് കീഴിൽ മത്സ്യ /അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം ലഭ്യമാക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കെസിസി വായ്പ ലഭ്യമാക്കുന്നു. ചെറുകിട സംരംഭക യൂണിറ്റുകൾക്കും ജെ എൽ ജി യൂണിറ്റുകൾക്കും കെസിസി ലോൺ ലഭിക്കും.ഒരു വർഷക്കാലാവധിയിൽ അടച്ചു തീർക്കുന്ന യൂണിറ്റുകൾക്ക് തുടർച്ചയായി 3 വര്ഷം വരെ ലോൺ ലഭിക്കും.
ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ്ങിനു സാഫ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുവേണ്ടി മേളകളിലും എക്സിബിഷനുകളിലും യൂണിറ്റുകളെ പങ്കെടുപ്പിക്കുന്നു. പ്രധാനപ്പെട്ട ആഘോഷങ്ങളുടെ സമയങ്ങളിൽ ഓരോ ജില്ലയിലും മോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ മേളകൾ സംഘടിപ്പിക്കുന്നു.കൂടാതെ മറ്റു സ്ഥാപനങ്ങൾ നടത്തുന്ന മേളകളിലും എക്സിബിഷനുകളിലും യൂണിറ്റുകളുടെ സജീവ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഇതിലൂടെ സാഫ് ഉൽപ്പന്നങ്ങൾക്ക് നല്ല വിപണി കണ്ടെത്തുവാൻ കഴിയുന്നുണ്ട്.കേരള സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദർശന വിപണനമേള, കേരള ഒളിമ്പിക് എക്സ്പോ, സഹകരണ എക്സ്പോ, ആസാദി കാ അമൃത് മഹോത്സവം, ഓണം മേള,ആരോഗ്യമേള, മത്സ്യോത്സവം,വൈക്കത്തഷ്ടമി, ഓണാട്ടുകര കാർഷികോത്സവം, കാവിൽ അക്വാഷോ,കയ്യൂർ ഫെസ്റ്റ്, ബേപ്പൂർ വാട്ടർ ഫെസ്റ്റ്, തുടങ്ങിയ പ്രധാന മേളകളിൽ പങ്കെടുത്തു.
ഇന്ത്യ ട്രേഡ് പ്രൊമോഷൻ organization (ITPO) ന്യൂ ഡൽഹി , പ്രഗതി മൈതാനിയിൽ വച്ച് നവംബർ 14 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേള ( IITF) ൽ കൊമേഴ്സ്യൽ സ്റ്റാൾ, ഫുഡ് കോർട്ട് എന്നീ വിഭാഗങ്ങളിൽ സാഫ് പങ്കെടുത്തു വരുന്നു. സാഫിലെ ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളി വനിതകൾ ചെറുകിട സംരംഭങ്ങളിലൂടെ ഉൽപ്പാദിപ്പിച്ച ഫിഷ്, ഫുഡ്, ഹാൻഡി ക്രാഫ്റ്റ് എന്നീ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനത്തിനുമായി കൊണ്ടുപോകുന്നു. മുൻ വർഷങ്ങളിലെ മേളയിലെ ആവശ്യക്കാരുടെ താൽപര്യങ്ങൾ മുൻ നിർത്തി chemicals ഉം Preservatives ഉം ചേർക്കാത്ത ഉൽപ്പന്നങ്ങളാണ് കൊമേഴ്സ്യൽ സ്റ്റാളിൽ ഒരുക്കുന്നത്. സാഫിന്റെ കീഴിലെ ഫുഡ് & ഫുഡ് കാറ്റഗറി ഫെഡറേഷനിൽ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി വനിതാ ഗുണഭോക്താക്കൾ തയ്യാറാക്കിയ ഫുഡ് കോർട്ടിലെ വിഭവങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.2022-ൽ 2nd exhibitor അവാർഡ് കരസ്ഥമാക്കി.
കടലും കടലോരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിന് മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ " ശുചിത്വ സാഗരം സുന്ദര തീരം" പദ്ധതിയിൽ സാഫ് പങ്കാളിയായി. ഇതിന്റ ഭാഗമായി cycle/vehicle rally, beach side walk, banners/ hoardings, flash mob, road show എന്നിവ ജില്ലകളിൽ സംഘടിപ്പിച്ചു. കൂടാത തീരോന്നതി ബോധവത്ക്കരണ പരിപാടി, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.
9 തീരദേശ ജില്ലകളിൽ ആയി ലഹരി മുക്ത കേരളം- ലഹരി വിമുക്ത പ്രചരണ പരിപാടി സംഘടിപ്പിച്ചു.സാഫ് ഗുണഭോക്താക്കൾ,കോസ്റ്റൽ പോലീസ്, വാളന്ററി ഓർഗനൈസേഷൻ,വകുപ്പുതല ഉദ്യോഗസ്ഥർ,പൊതുജനം എന്നിവരുടെ സഹകരണത്തോടെ വിവിധ മത്സരങ്ങൾ, അവെയർനെസ്സ് ക്ലാസുകൾ,മാജിക് ഷോ,തീരദേശ നടത്തം,റോഡ് ഷോ,ചിത്രരചന മത്സരം, ഫ്ലാഷ് മോബ്, ബ്രൗഷർ, നോട്ടീസ്,ലഘു രേഖ വിതരണം, ഫ്ലക്സ്,മൈക്ക് അനൗൺസ്മെന്റ്, ബാന്റ് /ശിങ്കാരിമേളം, വിളംബര ജാഥ, തെരുവുനാടകം, ഫുഡ് ഫെസ്റ്റ്, അവബോധന ജാഥ,കൾച്ചറൽ പ്രോഗ്രാം,സൈക്കിൾ റാലി മനുഷ്യച്ചങ്ങല,ദീപം തെളിയിക്കൽ തുടങ്ങിയവ നടത്തി.
മത്സ്യത്തൊഴിലാളികൾക്കിടയിൽ സർക്കാരിന്റെ വികസന ക്ഷേമ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീരദേശത്തെ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീര സദസ്സ് പരിപാടിയിൽ സാഫ് പങ്കെടുത്തു. തീരസദസ്സ് പരിപാടിയിൽ സാഫ് യൂണിറ്റുകൾക്കുള്ള ധനസഹായവും അവാർഡ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സാഫുമായി ബന്ധപ്പെട്ട പരാതികൾക്ക് തീർപ്പ് കല്പിക്കുന്നതിനും സാധിച്ചു.
ചെറുകിട തൊഴിൽ സംരംഭങ്ങളുടെ നിലനിൽപ്പും സുസ്ഥിരവികസനവും മുൻനിർത്തി പ്രവർത്തനം മെച്ചപ്പെടുത്തേണ്ട യൂണിറ്റുകൾക്ക് വേണ്ടി ഓരോ ജില്ലയിലും പ്രോജക്ട് ക്ലിനിക്കുകൾ നടത്തി. പ്രാരംഭഘട്ടത്തിൽ 9 മറൈൻ ജില്ലകളിലും കോട്ടയത്തും 93 യൂണിറ്റുകളെ ഉൾപ്പെടുത്തി പ്രൊജക്റ്റ് ക്ലിനിക്കുകൾ നടത്തി. ഓരോ യൂണിറ്റിന്റെയും പ്രശ്നങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു സാങ്കേതിക പിന്തുണ,ലൊക്കേഷൻ മാറ്റം,ഗ്രൂപ്പ് അംഗത്തിലെ മാറ്റം, ക്രെഡിറ്റ് സപ്പോർട്ട്, മാർക്കറ്റിംഗ് സഹായം, പരിശീലനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രവർത്തന പദ്ധതി ഓരോ യൂണിറ്റിനും ഫലപ്രദമാക്കാൻ തയ്യാറാക്കി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) മാസ്റ്റർ കാർഡും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംഎസ്എംഇകളും (നി-എം എസ്എംഇ ) ഡിജിറ്റൽ സാക്ഷ്യം പദ്ധതി നടപ്പിലാക്കുന്നു.യൂണിറ്റുകളെ ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്നതിന് അറിവ് നേടുന്നതിന് സഹായിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സാക്ഷം പദ്ധതിയുടെ ഭാഗമായി സാഫിന്റെ ചെറുകിട സംരംഭക യൂണിറ്റുകൾക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം നൽകിവരുന്നു. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ 51 യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി.
തീരദേശ മേഖലയിലെ സമഗ്ര വികസനത്തിനായി രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്കായി കേരള നോളജ് ഇക്കണോമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയാണ് തൊഴിൽ തീരം.മത്സ്യബന്ധന മേഖലയിലെ പ്ലസ് ടു യോഗ്യതയുള്ള 18 മുതൽ 40 വയസ്സ് വരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുള്ള കുടുംബാംഗങ്ങളും ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിൽ ഉള്ളവരും ആണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതിയുടെ ഭാഗമായി തീരദേശ ജില്ലകളിൽ നോട്ടീസ് വിതരണം നടത്തുകയും ടി എം സി മീറ്റിങ്ങുകളിൽ ഇതിനെക്കുറിച്ച് അറിയിപ്പ് നൽകുകയും ചെയ്തു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്.
അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു ദേശീയ ഡാറ്റാബേസ് സംവിധാനമാണ് ഇ-ശ്രം.അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികൾ എല്ലാവരിലേക്ക് എത്തിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. 6415 സാഫ് ഗുണഭോക്താക്കൾ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മാസചന്തകൾ സംഘടിപ്പിച്ചു വരുന്നു.ജില്ലകളിൽ യൂണിറ്റുകളിലെ വിവിധ ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നു.വിവിധതരത്തിലുള്ള മത്സ്യ ഉൽപ്പന്നങ്ങൾ മാസചന്തയിൽ ലഭ്യമാണ്. കൂടാതെ മായം ചേർക്കാത്ത കറി പൗഡറുകൾ, ചിപ്സ് മധുരപലഹാരങ്ങൾ,തുണിത്തരങ്ങൾ വിവിധതരം അച്ചാറുകൾ എന്നിവ വില്പനയ്ക്കായി സജ്ജീകരിക്കുന്നു. ജില്ലകളിൽ തന്നെ വിവിധ സ്ഥലങ്ങളിലാണ് മാസചന്തകൾ സംഘടിപ്പിക്കുന്നത്. ഇതിലൂടെ യൂണിറ്റുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു.
സാഫ് ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി ജില്ലകളിൽ മിഷൻ കോഡിനേറ്റർമാരെ നിയമിച്ചിരിക്കുന്നു. ഫീൽഡ് തല പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും ജില്ലാ നോഡൽ ഓഫീസർമാരാണ് .മിഷൻ കോർഡിനേറ്റർമാർ ഓരോ ദിവസവും ചെയ്യുന്ന ജോലികളുടെ റിപ്പോർട്ട് ARMIS ലൂടെ ഓൺലൈനായി സമർപ്പിക്കുന്നു. ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രതിവാര മീറ്റിങ്ങുകൾ നടത്തുന്നു. മിഷൻ കോഡിനേറ്റർമാർ ഒരു മാസത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജില്ലാ നോഡൽ ഓഫീസർമാർക്ക് സമർപ്പിക്കുന്നു. ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് നോഡൽ ഓഫീസർമാർ സാഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സമർപ്പിക്കുന്നു. ജില്ലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തിൽ മീറ്റിങ്ങുകൾ നടത്തുന്നു. യൂണിറ്റുകളുടെ പ്രവർത്തനങ്ങളുടെ കൃത്യമായ മോണിറ്ററിംഗ് നടത്തുന്നു.