ഉചിത പ്രവർത്തനത്തിലേക്കുള്ള മാറ്റം
വിവിധ പദ്ധതികളിൽ പ്രവർത്തനം ആരംഭിക്കുകയും ലാഭകരമല്ലാതെ പ്രവർത്തനം നിലച്ചു പോകുകയും എന്നാൽ ഗ്രൂപ്പ് അംഗങ്ങൾക്ക് സംരംഭം നടത്തുവാൻ താല്പര്യമുണ്ടാവുകയും ചെയ്യുന്ന യൂണിറ്റുകൾക്ക് പുതുതായി അനുയോജ്യമായ സംരംഭം തുടങ്ങുന്നതിന് അവസരം ഒരുക്കുന്ന ഒരു ഘടകമാണിത്.പദ്ധതി തുകയുടെ 75% ഗ്രാന്റ് ആയും 25% ബാങ്ക് ലോണോ ഗുണഭോക്തൃ വിഹിതമായോ ആയിരിക്കും. പുതുതായി ആരംഭിക്കുന്ന സംരംഭത്തിന്റെ ആകെ മുടക്കു മുതലിന്റെ 50% (പരമാവധി 50,000 രൂപ വരെ )ഇത്തരത്തിൽ ഗ്രൂപ്പുകൾക്ക് നൽകുന്നു.സ്ഥിര മൂലധനത്തിന്റെ 75 ശതമാനം ഗ്രാൻറായും 25 ശതമാനം ബാങ്ക് ലോണോ ഗുണഭോക്‌തൃവിഹിതമായോ ആണ്.