img

തീരമൈത്രി- ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനം (ഡി എം ഇ )

മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുടുംബങ്ങളിലെ വനിതകളെ സംരംഭകരാക്കി സമൂഹത്തിൻെറ മുഖ്യധാരയിൽ എത്തിക്കുന്നതിനായി ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനം പദ്ധതി നടപ്പിലാക്കി വരുന്നു. കേരളത്തിലുടനീളം നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി വനിതകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിന് സാധിക്കും.ജില്ലകളിൽ നിന്ന് DLACയുടെ അംഗീകാരത്തോടെ ലിസ്റ്റ് സമർപ്പിക്കുന്നു.ഡെപ്യൂട്ടി ഡയറക്ടർ ചെയർമാനും നോഡൽ ഓഫീസർ കൺവീനറും മത്സ്യഭവൻ ഓഫീസർ മെമ്പറും ആയിരിക്കും.2 മുതൽ 5 വരെ അംഗങ്ങൾ അടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകളെ ഉൾപ്പെടുത്തിയാണ് ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് . പദ്ധതി തുകയുടെ 75 ശതമാനം സർക്കാർ ഗ്രാൻറും 20 ശതമാനം ബാങ്ക് ലോണും 5 ശതമാനം ഗുണഭോക്തൃ വിഹിതവും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് . ഒരംഗത്തിന് ഒരു ലക്ഷം രൂപ (ഒരു ഗ്രൂപ്പിന് 5 ലക്ഷം രൂപ ) വരെയും ഗ്രാൻറായി അനുവദിക്കുന്നു.ഈ പദ്ധതിയിലൂടെ സാഫ് യൂണിറ്റുകൾ 63 ഓളം വിവിധങ്ങളായ സംരംഭങ്ങൾ ഇതു വരെ ആരംഭിച്ചിട്ടുണ്ട് .സംരംഭം ആരംഭിക്കുന്നതിന് സ്ഥിര ആസ്തികൾ വാങ്ങുന്നതിനായി ഒന്നാം ഗഡു ധനസഹായവും പ്രവർത്തന മൂലധനമായി രണ്ടാം ഗഡു ധനസഹായവും യൂണിറ്റിൻെറ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് നൽകുന്നു.നിലവിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു യൂണിറ്റിലെ അംഗങ്ങൾക്ക് ശരാശരി 10000 രൂപ വീതം മാസവരുമാനം ലഭിക്കുന്നുണ്ട് . ഉൽപാദന മേഖലയിലെ സംരംഭങ്ങൾ കൂടാതെ സേവനമേഖലയുള്ള സംരംഭങ്ങളും ഇതുവഴി ആരംഭിക്കുന്നു. കേരളത്തിലുടനീളം ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

ഗുണഭോക്താക്കൾ:

  • അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ( എഫ്എഫ്ആർ) അംഗത്വം ഉള്ള വനിതകൾ ആയിരിക്കണം.
  • അപേക്ഷകർ ഏതെങ്കിലും മത്സ്യ ഗ്രാമത്തിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.
  • രണ്ടു മുതൽ അഞ്ചുവരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പ് ആയിരിക്കണം അപേക്ഷകർ.
  • അപേക്ഷകർ ടീപ്‌ / ടിആർപി/ജെ എഫ്പിആർ /പിഎംഎൻആർഎഫ് പദ്ധതികൾ വഴി സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ മറ്റു ജീവനോപാധികൾക്കോ ഫിഷറീസ് വകുപ്പിൽ നിന്നും ധനസഹായം ലഭിക്കാത്തവർ ആയിരിക്കണം.
  • 20നും 40 നും ഇടയ്ക്ക് പ്രായമുള്ള അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും.
  • ഓഖി,സുനാമി ബാധിതർക്ക് മുൻഗണന ഉണ്ടായിരിക്കും.
  • പ്രത്യേക വിഭാഗത്തിൽ പെടുന്നവർക്ക് (ട്രാൻസ്ജെൻഡർ,വിധവ, ശാരീരിക വൈകല്യമുള്ളവർ, വൈകല്യമുള്ള കുട്ടികൾ ഉള്ളവർ )കൂടിയ പ്രായപരിധി 50 വയസ്സ്.
  • ഗ്രൂപ്പ് അംഗങ്ങളിൽ 40% പേർക്ക് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാണ്.

ലക്ഷ്യങ്ങൾ:

  • മത്സ്യത്തൊഴിലാളി വനിതകൾക്ക് സുസ്ഥിര വരുമാനം ഉറപ്പുവരുത്തുക.
  • മത്സ്യത്തൊഴിലാളി വനിതകൾക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുക.
  • ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും നൈപുണ്യ വികസനങ്ങൾ നടപ്പിലാക്കുകയും ചെയ്യുക.
  • സാങ്കേതികവിദ്യ നവീകരണം വർദ്ധിപ്പിക്കുക.
  • സംരംഭത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അവബോധം സൃഷ്ടിക്കുക.
  • കപ്പാസിറ്റി ബിൽഡിംഗ് പരിശീലനത്തിലൂടെ നേതൃത്യപാടവം വികസിപ്പിക്കുക.
  • ഉൽപ്പന്നങ്ങളുടെ ഉൽപാദനം,വിപണനം എന്നിവയിൽ സഹായിക്കുക.

വിവിധ പ്രവർത്തനങ്ങൾ:

  • ഗുണഭോക്താക്കളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്യുക.
  • സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായം.
  • യൂണിറ്റുകൾക്കായുള്ള പലിശരഹിത റിവോൾവിങ് ഫണ്ട്.
  • പുതിയതും നിലവിലുള്ളതുമായ യൂണിറ്റുകൾക്ക് ഹാൻഡ്ഹോൾഡിങ് സപ്പോർട്ട്.
  • ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സപ്പോർട്ട്.
  • പ്രാദേശിക തലത്തിലുള്ള മാനേജ്മെന്റ് സംവിധാനങ്ങൾ.
  • ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഓൺലൈൻ ലിങ്കേജ്.