img

വർക്കിംഗ് ക്യാപ്പിറ്റൽ റിവോൾവിങ്ങ് ഫണ്ട്

സാഫ് ഗ്രൂപ്പുകൾക്ക് ബിസിനസ് വർദ്ധിപ്പിക്കുന്നതിനായി വർക്കിംഗ് ക്യാപ്പിറ്റൽ റിവോൾവിങ്ങ് ഫണ്ട് അനുവദിക്കുന്നു.ഗ്രൂപ്പുകളുടെ തിരിച്ചടവിന്റെ ശേഷിയും ശരാശരി വിറ്റുവരവും കണക്കിലെടുത്ത് ഗ്രൂപ്പുകൾക്ക് 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും സൂപ്പർമാർക്കറ്റുകൾ,കമ്മ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകൾ,സീ ഫുഡ് റസ്റ്റോറന്റുകൾ എന്നിവയ്ക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വരെയും 20 തവണകളായി തിരിച്ചടവ് കണക്കാക്കി പലിശരഹിത വായ്പയായി നൽകുന്നു. പഞ്ചായത്തുകൾ തോറും രൂപീകരിച്ചിട്ടുള്ള തീരമൈത്രി മാനേജ്മെന്റ് കൗൺസിലുകൾ മുഖേന യൂണിറ്റുകളുടെ തിരിച്ചടവ് ഉറപ്പുവരുത്തുന്നു. 450 ലക്ഷം രൂപ റിവോൾവ് ചെയ്തു വരുന്നു.