img

അഷ്ടമുടി പദ്ധതി രണ്ടാം ഘട്ടം -
അപ്പാരൽ കൺസോർഷ്യം

48 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ട് 12 തയ്യൽ യൂണിറ്റുകൾ ഉൾപ്പെട്ട അപ്പാരൽ പാർക്ക് കൊല്ലം ജില്ലയിൽ കുണ്ടറ മഹിള പവർലൂം സൊസൈറ്റി വക കെട്ടിടത്തിൽ ന്യൂട്രാക്ക് സൊസൈറ്റി എന്ന പേരിൽ കൺസോർഷ്യം മാതൃകയിൽ അതിനൂതന സാങ്കേതിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു. 12 തയ്യൽ യൂണിറ്റുകളുടെ രൂപീകരണത്തിനായി 36 ലക്ഷം രൂപ ഗ്രാൻറായി അനുവദിച്ചു.കൺസോർഷ്യത്തിനുള്ള ബാങ്ക് ലോൺ ലഭിക്കുന്നതിനായി 15 ലക്ഷം രൂപ മാർജിൻ മണി അനുവദിച്ചിട്ടുണ്ട്.ഗുണഭോക്താക്കൾക്ക് Apparel Training and Design Centre (ATDC) മുഖേന സ്കിൽ ട്രെയിനിങ്ങ് നൽകുകയും ചെയ്തു . പ്രാരംഭഘട്ടത്തിൽ നൈറ്റി, കുർത്ത , മാസ്‌ക് എന്നിവയുടെ നിർമ്മാണമാണ് നടത്തി വരുന്നത് . Tailoring and Garments Category Federation വഴിയും സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ സെയിൽസ് നടത്തി വരുന്നു.

ലക്ഷ്യങ്ങൾ:

  • ചെറുകിട തൊഴിൽ സംരംഭങ്ങളെ കൺസോർഷ്യം മാതൃകയിൽ കൊണ്ടുവരിക.
  • ക്ലസ്റ്റർ മാതൃകയിൽ കോമൺ ഫെസിലിറ്റി സെന്റർ ആയി പ്രവർത്തിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.
  • അപ്പാരൽ മാതൃകയിൽ പുതിയ ബ്രാൻഡ് കൊണ്ടുവരുന്നതിന് പ്രോത്സാഹിപ്പിക്കുക.