പ്രാദേശിക വിപണി കണ്ടെത്തുന്നതിനും അവബോധം വളർത്തുന്നതിനും സഹായിക്കുന്നു. സംരംഭങ്ങൾക്ക് അനുയോജ്യമായ പാക്കിംഗ്, ലേബലിംഗ്, ബാർകോഡിങ് ലൈസൻസിംഗ്, എന്നിവ ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗിന് ആവശ്യമാണ്. വിപണിയിലെ ശക്തമായ മത്സരം നേരിടുന്നതിനും ഉൽപ്പന്നങ്ങളുടെ ഡിമാന്റ്, വിൽപ്പന എന്നിവ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മേളകളിലും എക്സിബിഷനുകളിലും പ്രധാനപ്പെട്ട ആഘോഷങ്ങളുടെ സമയങ്ങളിലും സ്റ്റാളുകൾ സജ്ജീകരിക്കുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ പ്രദർശന വിപണന മേളകളിൽ പങ്കെടുക്കുന്നതിലൂടെ ഉൽപ്പന്നങ്ങൾക്ക് നല്ല എക്സ്പ്ലോഷർ ലഭിക്കുന്നു.സബ്സിഡി നിരക്കിൽ പാക്കിംഗ് മെറ്റീരിയലുകൾ, ലേബലുകൾ,ബ്രോഷറുകൾ, കാറ്റലോഗുകൾ,മാർക്കറ്റ് ലിങ്കേജുകൾ എന്നിവ യൂണിറ്റുകൾക്കായി നൽകി വരുന്നു.