ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായും നിലവിലെ ഗ്രൂപ്പുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സാങ്കേതിക പരിശീലനങ്ങൾ നൽകുന്നു ഒരു ദിവസത്തെ ഓപ്പർച്യൂണിറ്റി ഗൈഡൻസ് പ്രോഗ്രാം, മൂന്നു ദിവസത്തെ റസിഡൻഷ്യൽ അച്ചീവ്മെന്റ് മോട്ടിവേഷൻ ആൻഡ് മാനേജ്മെന്റ് ട്രെയിനിങ്, അക്കൗണ്ടിംഗ് ആൻഡ് ബുക്ക് കീപ്പിംഗ് ട്രെയിനിങ്, സി ഗ്രേഡ് യൂണിറ്റ് ഇന്റർവെൻഷൻ ട്രെയിനിങ് പ്രോഗ്രാം, സ്കിൽ ട്രെയിനിങ് എന്നിവ സാഫ് യൂണിറ്റുകൾക്കായി നൽകുന്നു. കൂടാതെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് സംരംഭകൾക്ക് സ്കിൽ അപ്ഗ്രേഡ്യേഷൻ ട്രെയിനിങ്ങുകൾ നൽകുന്നു. പരിചയസമ്പന്നരായ പാക്ക്ൽറ്റികളുടെ സഹായത്തോടെ ഗ്രൂപ്പായും യൂണിറ്റുകളിൽ നേരിട്ടും സ്കിൽ ട്രെയിനിങ്ങുകൾ നൽകി വരുന്നു. യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട മാർക്കറ്റ് കണ്ടെത്തുന്നതിന്റെ ഭാഗമായി നൂതന മാർക്കറ്റിംഗ് സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുകയും ചെയ്യും. മാറിവരുന്ന ടെക്നോളജി അനുസരിച്ച് യൂണിറ്റുകളെ അപ്ഗ്രേഡ് ചെയ്യുന്നതിനായി നൂതന ഉപകരണങ്ങളെ പറ്റി അവബോധം നൽകുന്നതിനുള്ള പരിശീലനം നൽകുന്നു.