img

കമ്മ്യൂണിറ്റി വെൽനസ് ഇന്റർവെൻഷൻ

സാഫ് നടപ്പിലാക്കുന്ന ജീവനോപാധി പദ്ധതിയുടെ ഭാഗമായി തീരദേശ ജില്ലകളിലെ സാഫിന്റെ മത്സ്യത്തൊഴിലാളി വനിതാ ഗുണഭോക്താക്കൾക്കായി മെന്റൽ ഹെൽത്ത് സേവനങ്ങൾ നൽകുന്നു. സാഫിന്റെ ഗുണഭോക്താക്കൾക്കിടയിൽ നടത്തിയ കൂടിക്കാഴ്ചകളുടെയും സർവ്വേകളുടെയും അടിസ്ഥാനത്തിൽ പ്രകൃതിക്ഷോഭങ്ങൾ,മഹാമാരി എന്നീ സാഹചര്യങ്ങൾ തീരദേശ ജനതയുടെ ഉപജീവനമാർഗ്ഗത്തെയും മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന്തിന്റെ അടിസ്ഥാനത്തിൽ മെന്റൽ വെൽനസ് ക്ലിനിക് നടപ്പിലാക്കി വരുന്നു.തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നടപ്പിലാക്കി വരുന്നു.മെന്റൽ ഹെൽത്ത് സേവനം ആവശ്യമായ ഗുണഭോക്താക്കൾക്ക് കൗൺസിലിംഗും മരുന്നുകളും ലഭ്യമാക്കുന്നു.കൂടാതെ മൊബൈൽ ക്ലിനിക് സേവനങ്ങളും നൽകുന്നു.കൂടാതെ ഇവർക്കായി ആയുർവേദം അലോപ്പതി എന്നീ വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാഫ് ഗുണഭോക്താക്കൾക്ക് സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. അത്തരം ഗുണഭോക്താക്കൾക്ക് പരമാവധി ഇരുപതിനായിരം രൂപ നൽകുന്നു.