ചരിത്രം
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ 2005 മുതൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ( സാഫ്).
- 2005 ജൂൺ ഒന്നിന് തിരുകൊച്ചി ശാസ്ത്ര സാഹിത്യ ധർമ്മ സംഘം രജിസ്റ്ററാക്കൽ നിയമം പ്രകാരം രജിസ്റ്റർ ചെയ്ത് സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്നു.
- ഫിഷറീസ് വകുപ്പ് മന്ത്രി ചെയർമാനായ ഗവണിംഗ് ബോഡിയാണ് പൊതുഭരണം നടത്തുന്ന സാഫിന്റെ ഉന്നതാധികാര സമിതി.
- ദൈന്യം ദിന പ്രവർത്തനകളുടെ മേൽനോട്ടം എക്സിക്യൂട്ടീവ് ഡയറക്ടർ നടത്തുന്നു.
- 14 ജില്ലകളിൽ നോഡൽ ഓഫീസുകൾ പ്രവർത്തിക്കുന്നു. ജില്ലാതലത്തിൽ നോഡൽ ഓഫീസറും അസിസ്റ്റന്റ് നോഡൽ ഓഫീസറും പദ്ധതി നിർവഹണം നടത്തുന്നു.
- ടീപ്, ടി ആർപി,പിഎംഎൻആർഎഫ് തുടങ്ങിയ കേന്ദ്രവിഷ്കൃത പദ്ധതികൾ നടപ്പിലാക്കി.
- മത്സ്യത്തൊഴിലാളി സ്ത്രീകളുടെ പ്രവർത്തക ഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നല്ല നിലയിൽ പ്രവർത്തിക്കുന്നതിനും ഉതകുന്ന സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്നു.
- 2010 തീരമൈത്രി പദ്ധതി നടപ്പിലാക്കി വരുന്നു.