img

ഹൈജീനിക് റെഫ്രിജറേറ്റഡ്‌
മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്ക്

മത്സ്യവിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പും CIFT ഉം ചേർന്ന് 20 കിയോസ്‌ക്കുകളും കൊച്ചിൻ ഷിപ്പിയാർഡിൻെറ CSR ഉപയോഗിച്ചു CIFT രൂപകൽപ്പന ചെയ്ത 20 കിയോസ്‌ക്കുകളും ആയി ആകെ 40 കിയോസ്‌ക്കുകൾ വിതരണം ചെയ്തിട്ടുണ്ട് . 86 മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇതിൻെറ പ്രയോജനം ലഭിച്ചു. ഗുണനിലവാരമുള്ള മത്സ്യം ന്യായമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനും വൃത്തിയാക്കിയ മത്സ്യം വിപണനം നടത്തുന്നതിനും സഹായിക്കുന്നു .

ലക്ഷ്യങ്ങൾ:

  • ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താവിന് എത്തിക്കുക.
  • ഗുണനിലവാരമുള്ള മത്സ്യം കൈകാര്യം ചെയ്യുക സംസ്കരണം ശുചിത്വ രീതികൾ എന്നിവയ്ക്ക് പരിശീലനം നൽകുക.
  • മത്സ്യത്തൊഴിലാളി വനിതകൾക്ക് മത്സ്യ വില്പന സുഗമമാക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത കിയോസ്ക്കുകൾ.