കോവിഡിനു ശേഷം ചെറുകിട സംരംഭങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ടെക്നോളജി ഇമ്പ്രൂവ്മെന്റ്, ഷിഫ്റ്റ് ടു അപ്രോപ്രിയേറ്റ് ബിസിനസ് എന്നീ ഘടകങ്ങൾ ഉൾപ്പെടുത്തി സോളിഡാരിറ്റി ഫണ്ട് അനുവദിക്കുന്നു. ഇതിലൂടെ ഗ്രൂപ്പുകൾക്ക് അവരുടെ സാങ്കേതികവിദ്യാ നവീകരണത്തിനും തേയ്മാനം സംഭവിച്ച യന്ത്ര ഭാഗങ്ങൾ മാറ്റുന്നതിനും പുതിയവ കൂട്ടിച്ചേർക്കുന്നതിനുമായി ടെക്നോളജി ഇമ്പ്രൂവ്മെന്റ് ധനസഹായവും നിലവിൽ ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന സംരംഭത്തിൽ നിന്ന് മറ്റൊരു സംരംഭത്തിലേക്ക് മാറുന്നതിന് ഷിഫ്റ്റ് അപ്പ്രോപ്രിയേറ്റ് ബിസിനസ് ധനസഹായവും നൽകുന്നു. സ്ഥിര മൂലധനത്തിന്റെ 75% ഗ്രാന്റ് ആയും 25% ബാങ്ക് ലോണോ ഗുണഭോക്തൃവിഹിതമായോ ആയിരിക്കും.ഒരു ഗ്രൂപ്പിന് പരമാവധി 50000 രൂപ വരെ തിരിച്ചടവില്ലാതെ ഗ്രാൻഡ് ആയി നൽകുന്നു.