സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 14 മാവേലി ഇനത്തിൽപ്പെട്ട സബ്‌സിഡി സാധനങ്ങളും, എഫ് .എസ് .എസ് .ആർ (Fast Moving Consumer Goods ), ശബരി സാധനങ്ങളും സംസ്ഥാനത്ത് തീരമൈത്രി പദ്ധതിയിൽ പ്രവർത്തിച്ചു വരുന്ന 10 സൂപ്പർമാർക്കറ്റുകൾ വഴിയും 5 കമ്മ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകൾ വഴിയും തീരദേശ ജനതയ്‌ക്ക് ലഭ്യമാക്കുന്നു . 20000 ത്തിൽ പരം തീരദേശ കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്