NEWS
സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) നടപ്പിലാക്കുന്ന
വിവിധ പദ്ധതികളുടെ കേരളത്തിലുടനീളം ഉള്ള നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ (36 എണ്ണം) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യതയും പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍
സഹിതം സാഫിന്റെ ഹെഡ് ഓഫീസില്‍ 03/10/2026, 4 മണിയ്ക്കകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ സാഫിന്റെ വെബ്സൈറ്റിലും
(www.safkerala.org) ഫിഷറീസ് വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.ഓഫീസ് അസിസ്‌റ്റൻ്റുമാർ, ഫെസിലിറ്റേറ്റർമാർ എന്നിവരുടെ നിയമനം
സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതായിരിക്കും.
സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു
ഫിഷർവിമൺ ( സാഫ്)
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും
ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ 2005 മുതൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ്
വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്).
മത്സ്യ തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി സ്വയം
തൊഴിലിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയൂം
കൈപിടിച്ചുയർത്തുകയും ചെയ്യുന്നു.
ഫിഷറീസ് വകുപ്പ് മന്ത്രി ചെയർമാനായ ഗവണിംഗ്
ബോഡിയാണ് പൊതുഭരണം നടത്തുന്ന സാഫിന്റെ ഉന്നതാധികാര സമിതി.ദൈന്യംദിന
പ്രവർത്തനകളുടെ മേൽനോട്ടം എക്സിക്യൂട്ടീവ് ഡയറക്ടർ നടത്തുന്നു.
Theeramythri Programme
Joint Liability Group (JLG) Project
Governance
Governing Body

ശ്രീ. വി. ഡി. സതീശൻ
ബഹു: കേരള മുഖ്യമന്ത്രി

അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ
ബഹു: ഫിഷറീസ് മന്ത്രി

ശ്രീ. ബി അബ്ദുൽ നാസർ ഐ എ എസ്
സർക്കാർ സ്‌പെഷ്യൽ സെക്രട്ടറി

ശ്രീ. മിസാൽ സാഗർ ഭരത്
ഐ.എ.എസ്.
ഫിഷറീസ് ഡയറക്ടർ

ശ്രീ. സലിം എച്ച്.
ജോയിൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ് & എക്സിക്യൂട്ടീവ് ഡയറക്ടർ , സാഫ്
സാഫിൻെറ പ്രധാന പദ്ധതികൾ

തീരമിത്രി സീ ഫുഡ് റെസ്റ്റോറൻ്റ്

ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി) പ്രോജക്റ്റ്

അഷ്ടമുടി പദ്ധതി രണ്ടാം ഘട്ടം

തീരമാവേലി പദ്ധതി

തീരമൈത്രി - മൈക്രോ സംരംഭങ്ങളുടെ വികസനം (Dme)

ലിംഗസമത്വവും സ്ത്രീ ശാക്തീകരണ നയവും

ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്‌ക്

സ്നേഹതീരം പദ്ധതി