ലിംഗസമത്വവും
സ്ത്രീ ശാക്തീകരണ നയവും

Theeramythri Programme

ലിംഗസമത്വവും
സ്ത്രീ ശാക്തീകരണ നയവും

ലിംഗസമത്വ-സ്ത്രീ ശാക്തീകരണ നയത്തിന്റെ ഭാഗമായി, മത്സ്യബന്ധന സമൂഹത്തിലെ 30 വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്ക് ഡിജിറ്റൽ മീഡിയ, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ചുള്ള ഒരു ഓൺലൈൻ കോഴ്‌സ് "ബ്രിഡ്ജിംഗ് ദി ഡിജിറ്റൽ ഡിവിഡ് - ഇൻക്ലൂസ്, അപ്-സ്‌കിൽ ആൻഡ് ഇന്നൊവേഷൻ" എന്ന പദ്ധതിയുടെ കീഴിൽ നൽകിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ, ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ മീഡിയയിലും ഓൺലൈൻ മാർക്കറ്റിംഗിലും കഴിവുകൾ സജ്ജീകരിക്കുകയും, കോഴ്‌സിന്റെ ഗുണഭോക്താക്കൾക്ക് മുഴുവൻ സമയ തൊഴിലായി ഡിജിറ്റൽ മീഡിയ പിന്തുടരുന്നതിന് സാങ്കേതിക പിന്തുണ (ടാബ്‌ലെറ്റ്) നൽകുകയും ചെയ്യുന്നു. 9 മറൈൻ ജില്ലകളിൽ നിന്നും കോട്ടയത്തുനിന്നും 3 ഗുണഭോക്താക്കളെ വീതം തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ASAP- അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ സഹകരണത്തോടെയാണ് ഓൺലൈൻ കോഴ്‌സ് നൽകിയിരിക്കുന്നത്. ഓൺലൈൻ കോഴ്‌സ് പൂർത്തിയാകുമ്പോൾ, ഈ ട്രെയിനികൾക്ക് SAF മൈക്രോ എന്റർപ്രൈസ് യൂണിറ്റുകളുടെ ഓൺലൈൻ മാർക്കറ്റിംഗിലും വിൽപ്പനയിലും 6 മാസത്തെ പ്രായോഗിക പരിശീലനം നൽകി.